കൊറോണ വൈറസ് ; വ്യാജവാർത്ത നിർമ്മിച്ചാലും ഷെയർ ചെയ്താലും പോലീസ് പിടിക്കും സോഷ്യൽ മീഡിയ സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഫേസ്‌ബുക്ക് വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചത്തക്കവർക്കെതിരെ പോലീസ് നടപടി. സംസ്ഥനത്ത് വ്യാജ വാർത്ത പ്രചരിപ്പിച്ച 8 പേർ പിടിയിൽ. പതിനൊന്ന് കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയവർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ മാത്രമല്ല ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഹോസ്പിറ്റലിൽ നിരീക്ഷണത്തിലുള്ള ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യജ വാർത്ത പ്രചരിപ്പിച്ച മലപ്പുറം സ്വദേശിക്കെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. സംസഥാനത്തെ എല്ലാ സ്റ്റേഷൻ പരിധിയിലും വ്യാജവാർത്തകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ ഉണ്ട് കൂടാതെ സൈബർ ഡോമും ഇവരുടെ സഹായത്തിനായി ഉണ്ട്. വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കൊറോണ വൈറസുമായി സർക്കാർ പുറത്തിറക്കുന്ന നിർദേശങ്ങൾ അല്ലാത്ത വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക സംസ്ഥാനത്തെ സൈബർ സെല്ലും വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ സജീവമായി പ്രവർത്തിക്കുകയാണ്.