തോക്ക് നിർമ്മിച്ച് വിൽപ്പന കോട്ടയത്ത് ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കോട്ടയം : തോക്ക് നിർമ്മിച്ച് വില്പന നടത്തിയ ബിജെപി പ്രവർത്തകനടക്കമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കത്തോട് പോലീസ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് വിജയൻറെ വീട്ടിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ റിവോൾവ് കണ്ടെടുത്തതോടെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായി, തോക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റ് സാധങ്ങളും പോലീസ് പിടിച്ചെടുത്തു. വിജയനെ കൂടാതെ മറ്റ് അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തോക്കുകൾ നിർമ്മിച്ച് ആർക്കൊക്കെ വില്പന നടത്തിയിട്ടുണ്ടെന്ന കാര്യങ്ങൾ അന്വേഷിക്കുമെന്നും പോലീസ്.

അഭിപ്രായം രേഖപ്പെടുത്തു