പ്രളയ ഫണ്ട് തട്ടിപ്പ് ; എറണാകുളം ജില്ലയിൽ മാത്രം നടന്നത് 23 ലക്ഷം രൂപയുടെ തട്ടിപ്പ്

എറണാകുളം : സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് സർക്കാർ ദുരിതാശ്വാസം തട്ടിയെടുത്ത സംഭവത്തിൽ. കൂടുതൽ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. എറണാകുളം ജില്ലയിൽ മാത്രം 24 ലക്ഷം രൂപയുടെ പ്രളയഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് ഈ വിവരം പുറത്ത് വിട്ടത്.

സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഏഴ് അകൗണ്ടിലേക്ക് പണം എത്തിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികളെ 16 വരെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവിശ്യപ്പെട്ടു. സിപിഎം നേതാവ് അൻവറിന്റെ അകൗണ്ടിൽ പത്ത് ലക്ഷം രൂപ എത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് 23 ലക്ഷം രൂപ സിപിഎം നേതാക്കൾ തട്ടിയെടുത്തതായി കണ്ടെത്തിയത്.