ഷാഹന മതം മാറിയോ ? പ്രണവിനും ഷഹാനയ്ക്കും പറയാനുണ്ട് ആരും അറിയാത്ത അവരുടേത് മാത്രമായ കുറച്ച് കാര്യങ്ങൾ

പ്രണവിനെയും ഷഹാനയെയും മലയാളികൾ മറന്ന് കാണില്ല. ആന്തരീക ഭംഗിയിലും പണത്തിലും മയങ്ങി പ്രണയിക്കുന്നവർക്ക് പ്രണവും ഷഹാനയും അപവാദമാണ് കാരണം ഇവർ പ്രണയിച്ചത് മനസുകൊണ്ടാണ്. ഇനി എന്നെങ്കിലും പ്രണവ് എഴുന്നേൽക്കുമോ എന്ന് ഷഹാനയ്ക്ക് ഒരു ഉറപ്പുമില്ല എന്നാലും അവന്റെ കൂടെ ജീവിതം ജീവിച്ച് തീർക്കണമെന്ന് ദൃഡനിശ്ചയം എടുത്ത് പ്രണവിനൊപ്പം ഇറങ്ങി തിരിച്ചവളാണ് ഷഹാന.

കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരും ഒന്നായത്. ഇവരുടെ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിലടക്കം പല പ്രചരണങ്ങളും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടന്നു. പ്രണവ് ഷാനയെ മതം മാറ്റി എന്നായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് ഷഹാനയുടെ സമുദായത്തിൽ നിന്നായിരുന്നു. ഷഹാന അല്ലാഹുവിന്റെ മുൻപിൽ വെറുക്കപെട്ടവളായി എന്ന് തുടങ്ങി വളരെ നീചമായ ആരോപണങ്ങൾ വരെ ഇവർക്കെതിരെ ആളുകൾ ഉന്നയിച്ചു. എന്നാൽ ഇപ്പോൾ എല്ലാത്തിനും പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രണവും ഷഹാനയും. പ്രണവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ ;

“വിധി സമ്മാനിച്ച നിധി”

അന്ന് മാർച്ച് 2 തിങ്കളാഴ്ച്ച, അവൾ ചാലക്കുടിയിൽ വന്ന് ബസ്സിറങ്ങി. അവിടെ നിന്ന്‌ അവളേയും കൂട്ടി ഞാൻ ചേട്ടന്റെ വീട്ടിലേക്ക്. ഒരു റൂമിൽ ഞാനും അവളും മാത്രമായി കുറച്ചു സമയം സംസാരിച്ചു. ഞാൻ ഏറെയും പറഞ്ഞത് എന്റെ അവസ്ഥയെക്കുറിച്ചു തന്നെയാണ്. എന്റെ കഴുത്തിലെ ട്രക്കിയോസ്റ്റമി ട്യൂബും വയറിലെ ഫീഡിങ് ട്യൂബ്, spc എന്നിവ അവൾക്ക് കാട്ടി കൊടുത്തു. അതിന് ശേഷം ഞാൻ അവളോട് ചോദിച്ചു ” ഇനിയും നിനക്ക് എന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണോ?” അവൾ മറുപടി പറഞ്ഞു “ഇതൊക്കെ മനസിലാക്കിയിട്ടു തന്നെയാണ് ചേട്ടാ, ഞാൻ ഇറങ്ങി വന്നിരിക്കുന്നത് എന്ന്”. അതിന് ശേഷം എന്നെ മാറ്റി നിർത്തി എന്റെ ബന്ധുക്കളും കൂട്ടുകാരും അവളോട് കാര്യങ്ങൾ സംസാരിച്ചു. എന്റെ അവസ്ഥകൾ പറഞ്ഞു 100% അവർ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഏകദേശം ഒരു 2 മണിക്കൂറോളം അവർ അവളെ ഉപദേശിച്ചു.

ഒരു പ്രശ്നം വരാത്ത രീതിയിൽ അവളുടെ വീട്ടിൽ സംസാരിച്ചു തിരികെ കൊണ്ട് വിടാം എന്നു വരെ അവർ പറഞ്ഞു നോക്കി. എന്നിട്ടും അവളുടെ തീരുമാനത്തിൽ നിന്ന് അവൾ മാറിയില്ല. അതുകൊണ്ട് തന്നെ അവരും ഞങ്ങളുടെ സ്നേഹം മനസിലാക്കി ബാക്കി കാര്യങ്ങൾ ചെയ്യുവാൻ തീരുമാനിച്ചു. അവളെ കൊണ്ട് അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. അവൾ വിശദമായി കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ സമയം 8 മണി പിന്നിട്ടിരുന്നു. പിറ്റേ ദിവസം താലി കെട്ടാൻ തീരുമാനിച്ചു. കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ വച്ച് താലി ചർത്തുവാനുള്ള കാര്യങ്ങൾ ആലയിലുള്ള സുഹൃത്തുക്കൾ ചെയ്തു തന്നു. സമയം ഏറെ വൈകിയത് കൊണ്ട് തന്നെ താലി കെട്ടിന്റെ വിവരം എല്ലാവരെയും അറിയിക്കാൻ ഏറെ കഷ്ട്ടപ്പെട്ടു. പലരെയും വിട്ടുപോവുകയും ചെയ്തു. അങ്ങനെ ചേട്ടന്റെ വീട്ടിൽ നിന്ന് അവൾ എന്റെ വല്ലിച്ചന്റെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പോയി.

പിറ്റേന്ന് ( 3-3-2020 ) രാവിലെ എല്ലാവരും വിവാഹത്തിന് ആല ക്ഷേത്രത്തിലേക്ക് പോയി. അവിടെ വച്ച് അവളെ കണ്ടപ്പോൾ അവൾ തട്ടം ഇട്ടിട്ടില്ല. ഞാൻ കാര്യം ചോദിച്ചു “എന്താണ് നീ തട്ടം ഇടാതിരുന്നത്, ആരെങ്കിലും പറഞ്ഞിട്ടാണോ. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ നിന്റെടുത്തു നീ നിന്റെ മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം എന്ന്” അവൾ മറുപടി പറഞ്ഞു ” ആരും പറഞ്ഞിട്ടല്ല ചേട്ടാ, സാരി ഉടുത്തപ്പോൾ തട്ടം ഇട്ടിട്ട് എനിക്ക് ഒരു ഇത് തോന്നുന്നില്ല ചേട്ടാ. ചന്ദനകുറി തൊടാൻ എനിക്ക് പണ്ടേ വളരെ ആഗ്രഹമായിരുന്നു. ചന്ദനം അവർ തൊടുന്നത് കണ്ടപ്പോൾ ഞാനും വാങ്ങി തൊട്ടു”. വിവാഹത്തിന് എന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ വന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു പത്തരയോട് കൂടി ഞാൻ അവളെ താലി കെട്ടി എന്റെ സ്വന്തമാക്കി. അതിന് ശേഷം നേരെ വീട്ടിലേക്ക്. എന്നെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും പ്രദേശവാസികൾക്കും, പിന്നെ എന്റെ ഇരിഞ്ഞാലക്കുട നിവാസികൾക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു…

NB: FB യിൽ ഞാൻ അവളെ മതം മാറ്റി എന്നൊക്കെ പറഞ്ഞു കുറേ നെഗറ്റീവ് കമന്റുകളും പോസ്റ്റുകളും കണ്ടു. എല്ലാരോടും ഒന്നേ പറയാനുള്ളൂ. ആരും അവളെ മതം മാറ്റിയിട്ടുമില്ല, മാറ്റാനായിട്ടു ഉദ്ദേശിക്കുന്നും ഇല്ല. എല്ലാം അവളുടെ ഇഷ്ട്ടമാണ്, എന്ത് തൊടണം എന്ത് ഇടണം എന്നൊക്കെ. ആ വിഷയത്തിൽ ഞാനോ എന്റെ വീട്ടുക്കാരോ കൈ കടത്തില്ല. എല്ലാം അവളുടെ ഇഷ്ട്ടം. അവളുടെ വീട്ടുകാർ ഞാൻ അവളെ തട്ടിക്കൊണ്ടു പോന്നു എന്നൊക്കെ പറഞ്ഞു കേസ് കൊടുത്തിരുന്നു. അതിന്റെ എല്ലാ കാര്യങ്ങളും 9-3-2019 തിങ്കളാഴ്ച ആണ് അവസാനിച്ചത്. കേസ് വന്നപ്പോഴും കട്ടക്ക് കൂടെ നിന്ന എല്ലാ നല്ലവരായ സഹോദരങ്ങൾക്കും

ഒരുപാട് നന്ദിയോടെ,

#PRANAV
#SHAHANA PRANAV