നെടുമ്പാശ്ശേരി വിമാത്താവളത്തിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് കൊറോണയുടെ ലക്ഷണം

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 3135 പേരിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് വൈറസിന്റെ ലക്ഷണമെന്നു ജില്ലാ കളക്ടർ എസ് സുഹാസ്. ഇവരിൽ ആറു പേർ ഇറ്റലിയിൽ നിന്ന് വന്നവരും നാലുപേർ ദക്ഷിണ കൊറിയയിൽ നിന്നും വന്നവരുമാണ്.

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ മൂന്നു വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ അവർക്കും വൈറസ് ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എറണാകുളത്ത് ഇനി 99 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.കൊച്ചി അന്താരാഷ്ട്ര ടെർമിനലിൽ മാർച്ച്‌ മൂന്നു മുതൽ ഇതുവരെ 47146 പേരെ പരിശോധിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. വൈറസ് പടരുന്ന സഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും സർക്കാരും കനത്ത ജാഗ്രതയിലാണ്.

അഭിപ്രായം രേഖപ്പെടുത്തു