സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിനു ഉത്തരവാദികൾ സിപിഎം നേതാക്കളാണെന്നു, ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊച്ചി: കൊച്ചി വാഴക്കാലയിലുള്ള സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗവും സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗവുമായ സിയാദ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുൻപ് അദ്ദേഹം എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. കുറിപ്പിൽ പറയുന്നത് തന്റെ മരണത്തിനു ഉത്തരവാദികൾ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രനും, ഏരിയ സെക്രട്ടറി വി എ സാക്കിർ ഹുസൈനും ബ്രാഞ്ച് സെക്രട്ടറി കെ പി നിസാറുമാണെന്നാണ്.

ഇവർ എല്ലാവരും കൂടെകൂടി തനിക്കെതിരെ ഇല്ലാത്ത അരോപണങ്ങൾ ഉന്നയിച്ചതാണ് താൻ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കത്തിൽ പറയുന്നുണ്ട്. സിയാദിന്റെ വാഹനത്തിൽ നിന്നുമാണ് ബന്ധുക്കൾക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്കിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു മരിച്ച സിയാദ്.