ബിഗ്‌ബോസ് താരം രജിത്ത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ബിഗ് ബോസ്സിലെ സൂപ്പർ താരം രജിത് കുമാർ അറസ്റ്റിലാകാൻ സാധ്യത. സീസണിലെ 66 ആം എപ്പിസോഡിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടാവുക. മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് സംഭവം. വിദ്യാർത്ഥികൾക്കും അദ്യാപകർക്കുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിച്ചിരുന്നു. ആര്യ, സുജോ, ദയ, ഫക്രു എന്നിവർ അദ്ധ്യാപകരും രജിത് കുമാർ, രേഷ്മ, ഷാജി, അമൃത, അലീന എന്നിവരെ വിദ്യാർത്ഥികളയുമാണ് നിശ്ചയിച്ചിരുന്നത്.

വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള രണ്ട് ടീമുകളായി തിരിഞ്ഞു ഉള്ള ടാസ്കിനിടയിലാണ് സംഭവം നടന്നത്. ടാസ്ക് കഴിഞ്ഞ ശേഷം രേഷ്മയുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചു തുടർന്ന് പുറത്തിറങ്ങിയ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയായിരുന്നു. തുടർന്ന് നീറ്റൽ അനുഭവപ്പെടുകയും കരയാൻ തുടങ്ങുകയും ചെയ്ത രേഷ്മയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്നു ബിഗ്ബോസ്സ് ഹൗസിൽ നിന്നും വിട്ടുപോകാൻ നിർമ്മാതാക്കൾ രജിത് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. രജിത് ചെയ്തത് തെറ്റാണെന്നു ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കകനുള്ള തീരുമാനം ഉണ്ടായത് ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് സെക്ഷൻ 323, 324, 325 പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി രജിത് കുമാറിനെ അറസ്റ്റ്‌ ചെയ്‌തേക്കും.