ചേർത്തല പട്ടണക്കാട്ട് നിന്നും പെൺകുട്ടിയെ കാണാനില്ല

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേർത്തല പട്ടണക്കാട്ടു നിന്നും പെൺകുട്ടിയെ കാണാതായി. പട്ടണക്കാട് പബ്ലിക് സ്കൂളിൽ 10 ആം ക്ലാസിൽ പഠിക്കുന്ന ആരതി (15) എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. ഇന്ന് (13.03.2020) രാവിലെ പത്തുമണി മുതലാണ് കാണാതാകുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പട്ടണക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 04782592210, 9995627236