ഒരു അത്യാവിശ്യമുണ്ട് വീട്ടിലേക്ക് വരണം ; വാട്സപ്പ് സന്ദേശം കണ്ട് വീട്ടിലെത്തിയ സുന്ദരി കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

തിരുവനന്തപുരം : തിരുവനന്തപുരം കുളത്തൂരിൽ മൂന്ന്‌പേർ അടങ്ങുന്ന കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അല്ലെന്ന് പോലീസ്. കുടുംബ വഴക്കോ അല്ലെങ്കിൽ ഭാര്യയെ സംശയമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കുളത്തൂരിലെ വാടക വീട്ടിൽ താമസിക്കുന്ന സുരേഷ്(35) ഭാര്യ സിന്ധു (30) മകൻ ഷാരോൺ (9) എന്നിവരെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃദദേഹങ്ങളിൽ യാതൊരു തരത്തിലുള്ള മുറിപ്പാടുകൾ ഇല്ലെന്ന് പോലീസ് പറയുന്നു. ബെഡ്റൂമിലും അടുക്കളയിലുമായാണ് ഇവരുടെ മൃദദേഹങ്ങൾ കിടന്നിരുന്നത്. മരിക്കുന്നതിന് മുൻപ് ഒരു ആവിശ്യമുണ്ട് വീട്ടിലേക്ക് എട്ടുമണിയോടെ വരണമെന്ന് സുരേഷ് സിന്ധുവിന്റെ സഹോദരി ഭർത്താവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. സന്ദേശം കണ്ടതിനെ തുടർന്ന് മഞ്ജു ‘അമ്മ സുന്ദരിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടിൽ എത്തിയ ‘അമ്മ സുന്ദരിയാണ് സുരേഷിനെയും ഭാര്യയെയും മകനെയും മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് സുന്ദരിയുടെ നിലവിളി കേട്ട് ഓടിക്കൂടി.

സുരേഷ് നാലുവര്ഷത്തോളമായി ഗൾഫിൽ ജോലി ചെയ്ത വരികയായിരുന്നു. ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിലെ ജോലി ഉപേക്ഷിച് നാട്ടിലെത്തിയ സുരേഷ് ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

സിന്ധുവിനെ പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതായാണ് വിവരം. ഉറങ്ങിക്കിടന്ന ഒൻപത് വയസു പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് നിഗമനം. പിടിവലികൾ നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. സുരേഷ് എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി