കുട്ടിക്കാലത്ത് പ്രധാനമന്ത്രി ആകണമെനന്നായിരുന്നു ആഗ്രഹം: ഇപ്പോൾ ഇന്ദിരാഗാന്ധി ഭരിച്ച പാർലമെന്റിൽ വരെ എത്താനായെന്നും രമ്യാ ഹരിദാസ്

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു തന്ന ഇന്ദിരാഗാന്ധിയുടെ കഥകൾ കേട്ടാണ് വളർന്നതെന്നും കുട്ടിക്കാലത്ത് പ്രധാനമന്ത്രി ആകാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും രമ്യാ ഹരിദാസ് എം പി. തിരുവനന്തപുരത്ത് വനിതാ സംരംഭകരുടെ സംഘടനയായ വുമൺ ഓൺട്രപ്രണേഴ്സ് കളക്റ്റീവ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് രമ്യ ഇക്കാര്യം പറഞ്ഞത്.

ഇപ്പോൾ ചെറുപ്പത്തിലേ ആഗ്രഹം പോലെ ഇന്ദിരാഗാന്ധി ഭരിച്ച പാർലമെന്റിൽ തനിക്ക് എത്താനായെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, സ്വപ്നം കാണാനും കാണുന്ന സ്വപ്നം സഫലമാകാൻ വേണ്ടി പ്രയത്നിക്കുകയാണ് ഓരോ സ്ത്രീകളും ചെയ്യേണ്ടതെന്നും രമ്യ ഹരിദാസ് കൂട്ടിചേർത്തു. ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത് ഒരു ഓൺലൈൻ മാധ്യമമാണ്. കൂടാതെ വനിതാ സംഘടനയുടെ ഉജാല എന്ന പുരസ്‌കാരം ഭിന്നശേഷിക്കാരിയായ കലാകുമാരി എസ് കണ്മണിയ്ക്ക് രമ്യ ഹരിദാസ് നൽകി.