ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ കൂടി നായ്ക്കൾ കറങ്ങി നടക്കുന്നെന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട സന്ദീപാനന്ദ ഗിരിയ്ക്ക് വന്ന മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹോസ്പിറ്റലിനുള്ളിൽ കൂടി നായ്ക്കൾ കറങ്ങി നടക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് മറുപടിയുമായി നിരവധി കമന്റുകൾ. കണ്ണൂർ പറശ്ശിനികടവ് മുത്തപ്പൻ കാവല്ല, യുപിയിലെ ആശുപത്രിയാണ് എന്ന ഹെഡിങ്ങോടു കൂടിയായിരുന്നു സന്ദീപാനന്ദ ഗിരി വീഡിയോ പോസ്റ്റ്‌ ചെയ്തത്. ഇത് ഗോണ്ട ജില്ലയിലെ ഹോസ്പിറ്റൽ ആണ്‌. ഇവിടുത്തെ രണ്ടാമത്തെ നിലയിൽ നായ്ക്കൾ ഡോക്ടർമാരായി റൗണ്ടസ് നടത്തുകയാണ്, എല്ലാ വാർഡിലും ഇവർ കയറിയിറങ്ങുന്നുണ്ട്. ഇതാണ് ഇവിടുത്തെ ശുചിത്വം ഇത് കണ്ട് നിങ്ങൾ ഞെട്ടരുത്. കൊറോണ കാലത്താണ് ഇത്രെയും വൃത്തിയുള്ള ആശുപത്രി കാണാൻ കഴിയുന്നത്. ഇങ്ങനെയാണ് സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്‌.

കണ്ണൂർ പറശ്ശിനി മുത്തപ്പൻ കാവല്ല!! യൂപിയിലെ ആശുപത്രിയാണ്

Swami Sandeepananda Giri द्वारा इस दिन पोस्ट की गई शनिवार, 14 मार्च 2020

എന്നാൽ നിരവധി ആളുകൾ സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനെതിരെ കമന്റുമായി രംഗത്തെത്തി. തിരുവനന്തപുരം വിതുര താലൂക്ക് ഹോസ്പിറ്റലിൽ നായ്ക്കൾ കയറിയിറങ്ങി നടക്കുന്ന വാർത്തയുടെ പത്ര കട്ടിംഗ് അടക്കം പോസ്റ്റിനു മറുപടിയായി പലരും കമന്റ് ചെയ്തു. സന്ദീപാനന്ദ ഗിരി മറുപടി കമന്റുകൾ ഡിലീറ്റ് ചെയ്യുന്നെന്നും കമന്റ് ഇടുന്നവർ മറുപടിയിൽ പറയുന്നുമുണ്ട്. കഴിഞ്ഞ ദിവസം കൊറോണ വൈറസിന്റെ മരുന്നെന്നു പറഞ്ഞു സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്യുകയും ഒടുവിൽ നാണംകെട്ടപ്പോൾ പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ പോസ്റ്റിലും അദ്ദേഹത്തെ ആളുകൾ ട്രോളുന്നത്.