മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ എം എ) കേരള ഘടകമാണ് രംഗത്തെത്തിയത്. ആയുർവേദ ഹോമിയോ മരുന്നുകൾ കഴിച്ചു പ്രതിരോധ ശക്തി വർധിപ്പിക്കണമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചത്. ഇത്തരത്തിലുള്ള മന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്നത്തിന്റെ നട്ടെല്ല് തന്നെ ഓടിക്കുന്ന തരത്തിലുള്ള പ്രസ്താവനയായി പോയെന്ന് ചൂണ്ടികാട്ടിയാണ് അസോസിയേഷൻ പ്രതികരിച്ചത്.

കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ എന്ന മാരകമായ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാനായി കഠിനപ്രയത്നം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകരെ മാനസികമായി തകർക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് കെ കെ ഷൈലജ ടീച്ചർ നടത്തിയതെന്നും അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു