ചോദ്യപേപ്പർ വീട്ടിലെത്തും ; ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ വീട്ടിൽ വെച്ച്

ആലപ്പുഴ : കൊറോണ വൈറസിന്റെ ഭീതിയിൽ മൂന്ന് ആഴ്ച സ്‌കൂളുകൾക്ക് സർക്കാർ അവധി നൽകിയിരുന്നു. പരീക്ഷ കാലമായതിനാൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കളുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. എന്നാൽ സ്‌കൂളുകളിൽ എത്തിയ ചോദ്യപേപ്പർ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സ്‌കൂളുകൾ അതിനാൽ ചോദ്യപേപ്പർ വീട്ടിലെത്തിച്ച് കുട്ടികളെ കൊണ്ട് പരീക്ഷ എഴുതിക്കാനുള്ള ആലോചനയിലാണ് അധികൃതർ.

ചില മാനേജുമെന്റുകൾ ഇത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. രക്ഷിതാക്കൾ സ്‌കൂളിലെത്തി അതാത് വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകൾ കൈപറ്റി വീട്ടിലെത്തിക്കണം. വിദ്യാർത്ഥികൾ നിശ്ചിത ദിവസത്തിനുള്ളിൽ പരീക്ഷ എഴുതി ഉത്തരക്കടലാസ് സ്‌കൂളിൽ എത്തിക്കണം. അധ്യാപകർ മൂല്യനിർണയം നടത്തി റിസൾട്ട് അറിയിക്കും. ചോദ്യപേപ്പർ ഓൺലൈനിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഒരു ദിവസം ഒരു പരീക്ഷ എന്ന രീതിയിലാകും രീതിയിലാകും നടത്തുക.