ആരോഗ്യമന്ത്രിയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ മുസ്ലിം യുവാവ് അറസ്റ്റിൽ

ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർമല കൈപ്പള്ളി സ്വദേശിയായ അൻഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അൻഷാദ് മലബാറി എന്ന പേരിലുള്ള ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ആരോഗ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. വേറൊരു പോസ്റ്റില്‍ വന്ന കമന്റിന്റെ ഭാഗമായി മന്ത്രിയ്ക്കെതിരെ ഇയാൾ പരാമർശം നടത്തിയത്. തുടർന്ന് ഇയാളുടെ ഫേസ്ബുക്ക് പേജിൽ നിരവധി ആളുകൾ പ്രധിഷേധ സൂചകമായി കമന്റുകളുമായി എത്തുകയായിരുന്നു.

അൻഷാദ് ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിക്കുകയും മാപ്പ് പറഞ്ഞു കൊണ്ട് ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്‌ ഇടുകയും ചെയ്തിരുന്നു. വിവാദ പരാമർശം പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്വമേധയാ കേസെടുത്തു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു