കൊറോണ പകർച്ച വ്യാധി പട്ടികയിൽ ; സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഒരു മാസം തടവ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ രോഗബാധിതരെ കസ്ടടിയിലെടുക്കാൻ സാധിക്കും. അടിയന്തിര സാഹചര്യങ്ങളിൽ സർക്കാരിന് എന്ത് കടുത്ത നടപടി വേണമെങ്കിലും സ്വീകരിക്കാം.

ആരോഗ്യ വകുപ്പിന്റെ നടപടികളെ തടസപ്പെടുത്തുന്നവരെ ഒരു മാസം വരെ തടവിന് ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചുമത്തും. രോഗാണു സാന്നിധ്യമുള്ള താൽക്കാലിക കെട്ടിടങ്ങൾ പൊളിക്കാനും, രോഗബാധിതരോട് ഇടപഴകുന്നവരെ തടയാനും. കൂട്ടം കൂടി നിൽക്കുന്നത് തടയാനും വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു