കൊറോണ ബാധിച്ചു മരിച്ച കർണ്ണാടക സ്വദേശിയെ ചികിൽസിച്ച മെഡിക്കൽ വിദ്യാർത്ഥിനിയെ ഐസുലേഷൻ വാർഡിലേക്ക് മാറ്റി

തൃശ്ശൂർ: കൊറോണ വൈറസ് ബാധിച്ചു മരിച്ചയാളെ പരിചരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിലെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സൗദിയിലെ ഉംറയിൽ തീർത്ഥാടനത്തിന് പോയി മടങ്ങിയെത്തിയ കർണ്ണാടക കുൽബർഗി സ്വദേശിയായ മുഹമ്മ്ദ് ഹുസൈൻ സിദ്ധിഖി കൊറോണ വൈറസ് ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു.

അദ്ദേഹത്തെ പരിചരിച്ച സംഘത്തിലെ 11 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു തൃശ്ശൂർ സ്വദേശിയായ പെൺകുട്ടി. നാട്ടിലെത്തിയപ്പോൾ പനിയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ ഐസുലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിലാണ്.

അഭിപ്രായം രേഖപ്പെടുത്തു