വിദേശത്തു നിന്നെത്തിയ മലയാളി ഡോക്ടർക്ക് കൊറോണ സ്ഥിതീകരിച്ചു

തിരുവനന്തപുരം: സ്‌പെയിനിൽ നിന്നും പഠനം കഴിഞ്ഞു നാട്ടിലെത്തിയ മലയാളി ഡോക്ടർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. ഇതോടെ സംസ്ഥാനത്തു വൈറസ് സ്ഥിതീകരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണ്. ഇക്കാര്യം ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കൊറോണ ബാധിച്ചു നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കുമെന്നും, വൈറസ് പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ ഊർജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറിൽ റിസോർട്ടിൽ എത്തിയ സംഘത്തിലെ ഒരു ബ്രിട്ടീഷ് പൗരനും കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. ഇയാളും കുടുംബവും റിസൾട്ട്‌ വരുന്നതിനു മുൻപേ കടന്നു കളയാൻ ശ്രമിക്കുകയും തുടർന്ന് നടന്ന തിരച്ചിലിൽ സംഘത്തെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടുകയും ചെയ്തു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സര്‍ക്കാരും ആരോഗ്യ വകുപ്പും അതീവ ജാഗ്രത നിർദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു