ഐ എസിൽ ചേർന്ന നിമിഷയെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ കണിയണമെന്നു നിമിഷയുടെ അമ്മ

ഐ എസിൽ ചേർന്ന നിമിഷയും സോണിയയും കഴിഞ്ഞ ദിവസം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പങ്കുവെച്ചു കൊണ്ട് ചാനലിൽ കൂടി ലൈവ് വന്നിരുന്നു. ഇതിനെ തുടർന്നാണ് നിമിഷയുടെ അമ്മ മകളെ നാട്ടിലെത്തിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചത്. നിമിഷയെ കാണണമെന്നുള്ള ആഗ്രഹം ഒരുപാട് നാളായിട്ട് ഉണ്ടായിരുന്നുവെന്നും ഇന്നലെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മാർച്ച്‌ 21 നു എന്റെ ജന്മദിനമാണെന്നും അതിന് മുൻപോ ശേഷമോ മകളുടെ സ്വരമോ അല്ലെങ്കിൽ വീഡിയോയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും അതിനായി പ്രാർത്ഥിക്കുകയായിരുന്നുവെന്നും നിമിഷയുടെ അമ്മ പറഞ്ഞു.

എന്നും എല്ലാവരുടെയും മുൻപിൽ വേഷം കെട്ടുന്നപോലെ വാവിട്ടു കരയുകയുക യായിരുന്നുവെന്നും അമ്മ പറയുന്നു. അവൾ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നുള്ള കാര്യം നിയമം തീരുമാനിക്കട്ടെയെന്നും, ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്നലെ മകളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും വീണ്ടും വീണ്ടും വീഡിയോ കേട്ടുകൊണ്ടിരുന്നുവെന്നും ശരിക്കും ഇന്നലെ അത് ഓർത്തു ഉറങ്ങിയില്ലെന്നും നിമിഷയുടെ അമ്മ പറഞ്ഞു. കേന്ദ്ര സർക്കാർ ഇടപെട്ട് തന്റെ മകളെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും തന്റെ സ്നേഹം ദൈവം ഒരുനാൾ തിരിച്ചറിയുമെന്നും അവർ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു