ക്ഷേത്രങ്ങളിലും പള്ളികളിലും പോകാനുള്ള അവകാശം പോലെതന്നെ ബിവറേജിലും ആളുകൾക്ക് പോകാൻ അവകാശമുണ്ടെന്ന് സന്ദീപാനന്ദ ഗിരി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ബിവറേജസ് ഔട്ലറ്റുകൾ പൂട്ടണ്ടെന്നുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി സന്ദീപാനനന്ദ ഗിരി. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് പോലെ തന്നെ ആളുകൾക്ക് ബിവറേജിലും പോകാനുള്ള അവശമുണ്ടെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പറഞ്ഞത്. കുറിപ്പ് വായിക്കാം…

ചിലർക്കിപ്പോൾ കൊറോണയേക്കാൾ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നിൽക്കുന്നതാണ്!
പ്രിയ മിത്രങ്ങളേ ആരാധനാലയത്തിൽ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങൾക്ക് സാധിക്കുമോ? ഈ രാജ്യത്ത് ഒരാൾക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാൾക്ക് ബീവറേജിൽ പോകാനുള്ള അവകാശവുമുണ്ട്!
ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവർക്ക് ഈ ക്യൂവിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്! ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്ക്കാരത്തിന്റേയും ഭാഗമാണ്!
ചിലർക്കതുണ്ട് ചിലർക്കതില്ല.!!!

അഭിപ്രായം രേഖപ്പെടുത്തു