കോവിഡ് 19: പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി

പത്തനംതിട്ട: കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ഇയാൾ ആരെയും അറിയിക്കാതെ മുങ്ങുകയായിരുന്നു. ശേഷം മധുരയിൽ എത്തിയെന്നു സുഹൃത്തിനോട് വിളിച്ചു പറഞ്ഞതായും പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

കൊറോണ വൈറസ് കേരളത്തിൽ ആദ്യം സ്ഥിതീകരിച്ചത് പത്തനംതിട്ടയിലാണ്. ഇറ്റലിയിൽ നിന്നും എത്തിയ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമായിരുന്നു വൈറസ് ആദ്യമായി സ്ഥിതീകരിച്ചത്. ഇപ്പോൾ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചു വരികയാണ്. കോവിഡ് 19 ബാധിച്ചു ഇന്ത്യയിൽ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. കർണ്ണാടക, ഡൽഹി സ്വദേശികളാണ് മരണപ്പെട്ടത്. സംസ്ഥാനവും കേന്ദ്രവും വൈറസിനെ പ്രതിരോധിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു