കോവിഡ് സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരൻ ഉത്സവത്തിന് പങ്കെടുക്കുകയും നിരവധി ആളുകളുമായി സെൽഫിയെടുക്കുകയും ചെയ്തു

തൃശ്ശൂർ: കോവിഡ് 19 സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരൻ തൃശൂരിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്‌. മാർച്ച്‌ എട്ടിന് നടന്ന ഉത്സവത്തിൽ ഇയാൾ നിരവധി ആളുകൾക്ക് കൈകൊടുക്കുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നതായും പറയുന്നു.

ഇയാളുമായി കൈ കൊടുത്തവരോ സെൽഫിയെടുത്തവരോ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായോ ദിശാ നമ്പറിലോ ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ടോൾ ഫ്രീ നമ്പറായ 1056 ലോ 230466 എന്ന നമ്പറിലോ വിളിച്ചു അറിയിക്കാനാണ് നിർദേശം. കൊറോണ ബാധിതരുടെ എണ്ണവും സംസ്ഥാനത്തു ക്രമാതീതമായി വർധിച്ചു വരികയുമാണ്.

അഭിപ്രായം രേഖപ്പെടുത്തു