സ്വീകരണം ഒരുക്കിയത് വിദ്യാർത്ഥികൾ ; എത്തിയത് രജിത്ത് കുമാർ ആവിശ്യപെട്ടിട്ട് ,13 പേർ അറസ്റ്റിൽ

റിയാലിറ്റിഷോ യിൽ നിന്നും പുറത്താക്കപ്പെട്ട രജിത്ത് കുമാറിനെ സ്വീകരിക്കാൻ ആളുകൾ എത്തിയത് വിവാദമായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശം അവഗണിച്ചാണ് ആളുകൾ എത്തിയത് ഇതിനെതിരെ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം കണ്ടാലറിയാവുന്ന 75 പേർക്കെതിരെ കേസെടുത്തിരുന്നു.

ഇന്നലെയും ഇന്നുമായി 13 പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. എന്നാൽ രജിത് കുമാറിനെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ അവസ്ഥയിലായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ രജിത് കുമാർ മാറി നിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വിദ്യാര്ഥികളാണ് രജിത് കുമാറിന് സ്വീകരണം ഒരുക്കിയതെന്നും രജിത് കുമാറിന്റെ നിർദേശം അനുസരിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ അവിടെ എത്തിയതെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.