രജിത്ത് കുമാർ അറസ്റ്റിൽ ; ആറ്റിങ്ങലിലെ വീട്ടിൽ വെച്ചാണ് അറസ്റ്റിലായത്

ബിഗ്ബോസ്സ് സീസൺ 2 വിലെ മത്സരാർഥിയും ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ ആരാധന പുരുഷനുമായി മാറിയ ഡോ രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിലെ വീട്ടിൽ വെച്ചാണ് അറസ്റ്റിലായത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാകണമെന്നുള്ള നിർദ്ദേശത്തെ അവഗണിച്ചു കൊണ്ടാണ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാനായി പതിനായിരങ്ങൾ എത്തിയത്. തുടർന്ന് വിലക്ക് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നടപടിയെടുക്കുകയായിരുന്നു. കേസിൽ രജിത്ത് കുമാറാണ് ഒന്നാം പ്രതി.

അദ്ധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർത്ഥികളെ ഫോണിൽ കൂടി വിളിച്ചു സ്വീകരിക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രജിത്ത് കുമാർ എയർപോർട്ടിൽ എത്തിയപ്പോൾ മുദ്രാവാക്യ വിളികളുമായി പതിനായിരങ്ങളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് സമൂഹ മാധ്യമങ്ങളിലാകെ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തിരുന്നു. തുടർന്ന് ശക്തമായ വിമർശനവുമായി മന്തി കടകംപള്ളി സുരേന്ദ്രനും എറണാകുളം ജില്ല കളക്ടറും രംഗത്തെത്തിയിരുന്നു. തുടർന്ന് പോലീസ് നടപടിയെടുക്കുയായും പേരറിയാവുന്ന 75 പേർക്കെതിരെയും കേസെടുക്കുകയും ചെയ്തു. 500 മീറ്റർ പരിധിയിൽ സംഘം ചേരുകയോ പ്രകടനമോ മുദ്രാവാക്യമോ വിളിക്കരുതെന്നുള്ള നിർദേശങ്ങളെ അവഗണിച്ചതിനെ തുടർന്നാണ് കടുത്ത നടപടിയെടുത്തത്.

അഭിപ്രായം രേഖപ്പെടുത്തു