എ.ബി.വി.പി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചു

പാലക്കാട്‌: കഞ്ചിക്കോട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ എ ബി വി പി പ്രവർത്തകരെ എസ് എഫ് ഐക്കാർ വെട്ടി പരിക്കേൽപ്പിച്ചു. സ്കൂളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകരും എ ബി വി പി പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനെ തുടർന്ന് എസ് എഫ് ഐ പ്രവർത്തകർ ബാഗിൽ കരുതിയിരുന്ന വടിവാള് കൊണ്ട് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. അക്രമി സംഘം സ്കൂളിന്റെ ഓഫിസ് റൂമിനു സമീപത്തു വെച്ചാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു