കൊറോണ വൈറസ് ; ഭയം വേണ്ട ജാഗ്രത മതി കേരളാ പോലീസിന്റെ ഡാൻസ് വീഡിയോ വൈറലാകുന്നു

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് പുറപ്പെടുവിച്ചിട്ടുള്ളത് കൂടാതെ ചെയിൻ ബ്രെക് പോലുള്ള പരിപാടികളും ബോധ വൽക്കരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ കേരളാ പോലീസിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൊറോണ വൈറസിനെ നേരിടാനുള്ള വ്യക്തി ശുചിത്വമടക്കമുള്ളവ ഡാൻസിലെ കാണിച്ചാണ് കേരളാ പോലീസ് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്.

പൃഥ്വിരാജ് ബിജുമേനോൻ ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനത്തിന് ചുവട് വച്ചാണ് പോലീസ് കൊറോണ വൈറസിനെ നേരിടാനുള്ള നിർദേശങ്ങൾ വിവരിക്കുന്നത്. കേരളം പോലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പബ്ലിഷ് വചെയ്തിരിക്കുന്നത്.