ഞങ്ങൾ യു.കെയിൽ ടെസ്റ്റ്‌ നടത്തിയതാണ്: അതിലും വലുതാണോ ഈ ദാരിദ്ര്യ രാജ്യത്തെ ടെസ്റ്റ്‌: നിരീക്ഷണത്തിലിരുന്ന ആളുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യു കെ മലയാളിയെ പരിശോധിക്കാനായി പോയപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തികൊണ്ട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രംഗത്ത്. വിദേശത്ത് നിന്നും എത്തിയ ആളായതിനാൽ മുൻകരുതൽ നിർദേശങ്ങൾ നൽകുന്നതിനും നിരീക്ഷണത്തിനുമായാണ് അയാളുടെ വീട്ടിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എത്തിയത്. എന്നാൽ നാട്ടിലെത്തിയ ആളുടെ മറുപടി ഇങ്ങനെയായിരുന്നു. യു കെയിൽ നിന്നും കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള ടെസ്റ്റ്‌ നടത്തിയിരുന്നെന്നും അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്‌ എന്നായിരുന്നു അയാളുടെ മറുപടിയെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പറയുന്നു.

പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണാത്തതിനെ തുടർന്ന് പിന്നീട് എത്താമെന്നും പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു. ശേഷം അയൽവാസികളോട് ഇവർ വീടിനു പുറത്തു ഇറങ്ങുന്നുണ്ടോ എന്നുള്ള കാര്യം ശ്രദ്ധിയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്‌പെക്ടർ പോയി കഴിഞ്ഞപ്പോൾ ഇവർ വീടിനു വെളിയിൽ ഇറങ്ങുകയും അയൽവാസികൾ ഒടുവിൽ ഇൻസ്‌പെക്ടറെ വിളിച്ചു കാര്യം അറിയിക്കുകയും ചെയ്തു. യു കെകാരന്റെ ഫോണിൽ വിളിച്ചു വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും എന്നാൽ ഇയാൾ പോകാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു. തുടർന്ന് വണ്ടി നമ്പർ അടക്കമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞതോടെയാണ് അവർ തിരിച്ചു പോകാൻ കൂട്ടാക്കിയത്. ഇവർ അടൂർ വരെ കാറിൽ പോയെന്നും എന്നാൽ പുറത്തു ഇറങ്ങിയിട്ടില്ലെന്നും ആന്വേഷണത്തിൽ ബോധ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു