കൊറോണയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യർ അറസ്റ്റിൽ

തൃശൂർ : കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലുള്ള ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ റൈഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്‌തത്‌.

കൊറോണ വൈറസിന്റെ പേരിൽ ഇയാൾ വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റൈഡ് നടത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരും പോലീസും ചേർന്നാണ് ചികത്സാ കേന്ദ്രത്തിൽ റൈഡ് നടത്തിയത് തുടർന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.