ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെ FB യിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു; കൊറോണ വിഷയത്തിൽ തമിഴ്നാടിനെ അഭിനന്ദിച്ചു ടി പി സെൻകുമാർ

തിരുവനന്തപുരം: കൊറോണ വൈറസ് ആഗോള തലത്തിൽ പടരുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ വൈറസിനെ നിയന്തിക്കാൻ ചെയ്യുന്ന പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ഡോ ടിപി സെൻകുമാർ. കേരളത്തിന്റെ ഇരട്ടിയോളം ജനസംഖ്യയുള്ള തമിഴ് നാട്ടിൽ കൊറോണ ബാധിക്കാത്തതിന്റെ കാരണം ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെ ഫേസ്ബുക്കിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നുവെന്നും അതാണ് തമിഴ് നാടിന്റെ വിജയമെന്നും ഡോ സെൻകുമാറിന്റെ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നത്. ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള (കേരളത്തിന്റെ ഇരട്ടി ) ഒരു സംസ്ഥാനത്തെ, വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈറസ് ബാധിക്കാത്ത രീതിയിലാക്കണമെങ്കിൽ ഇവരുടെ പ്രവർത്തനങ്ങൾ മികച്ചത് തന്നെയല്ലേ? ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെ FB യിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു. ആരോഗ്യ പ്രവർത്തകർ വഴി കൃത്യമായ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നു. കേരളത്തിലുള്ളതിനേക്കാൾ വിസ്തൃതമായതും ജനത്തിരക്കേറിയതുമായ ഇൻറർനാഷണൽ എയർപ്പോർട്ടുകളും ഉണ്ട്.

തമിഴ് ജനതയിൽ നിന്നും ഒരു പാട് കാര്യങ്ങൾ അറിഞ്ഞു, മനസ്സിലാക്കി, പഠിക്കാം. സനാതന ധർമ്മസംസ്ക്കാരത്തിൽ നിന്നും അണുവിട വ്യത്യാസം വരുത്താത്ത ഓരോ അനുഷ്ഠാനങ്ങളും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രബുദ്ധ മലയാളികൾ “കുളിയ്ക്കാത്ത പാണ്ടികൾ ” എന്ന് പരിഹസിക്കുമ്പോഴും,

മുഖത്ത് മഞ്ഞളും തലയിൽ ശിക്കക്കായ് പൊടിയും തേയ്ക്കാത്ത സ്ത്രീകൾ വിരളം. കർപ്പൂരം, അഗർബത്തി, കുങ്കുമം ഇവ നിത്യപൂജയിൽ നിർബന്ധം. ആഴ്ചയിൽ രണ്ട് ദിവസം കുരുമുളക് ജീരകം ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത വെൺ പൊങ്കലും നിത്യേനയെന്നോണം രസവും ആഹാരത്തിന്റെ ശീലുകൾ. മൽസ്യ മാംസാദികൾ തുലോം കുറവ്. കൈ കൂപ്പി വണക്കം പറയുന്നത് തന്നെ പഴക്കം. ശുഭകാര്യങ്ങളെല്ലാം രാഹുകാലവും യമകണ്ഡക കാലവും നോക്കിയതിന് ശേഷം മാത്രം. ജീവിത രീതിയിലും സംസ്ക്കാരത്തിലും സമ്പ്രദായത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലുമെല്ലാം അണുവിട തെറ്റാതെ ജീവിക്കുന്നവരെ ഒരു വൈറസിനും വിഴുങ്ങാനാകില്ല.