ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യുഡൽഹി : കൊറോണ വൈറസ് ഭീതി നിലനിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസിനെ കുറിച്ചായിരിക്കും മോഡി സംസാരിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്

രാജ്യത്ത് കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയെയും പ്രധാനമന്ത്രിയെയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു.