വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും ഒന്നാം സ്ഥാനം

വിദ്യാഭ്യാസ രംഗത്ത് ഇത്തവണയും കേരളം ഒന്നാം സ്ഥാനം നിലനിർത്തി. വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം ആവിഷ്കരിച്ച സമഗ്ര ശിക്ഷ യുടെ 2019 -20 വർഷങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഒന്നാം സ്ഥാനം നൽകിയത്. കഴിഞ്ഞ വർഷവും കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. അഞ്ച് മേഖലകളിയായി നടന്ന വിലയിരുത്തലിൽ ആയിരത്തിൽ 862 പോയിന്റാണ് കേരളം നേടിയത്. 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് സൂചിക തയ്യാറാക്കിയത്.

പഠന നേട്ടങ്ങളും ഗുണവും ഉറപ്പാക്കുന്നതില്‍ 85.56 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ 82 ശതമാനവുമാണ് കേരളം സ്‌കോർ ചെയ്തത്. ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ 82.22 ശതമാനമാണ് ക്ഷമത. സ്‌കൂൾ പ്രവേശനത്തില്‍ 98.75 ശതമാനവും തുല്യതയില്‍ 91.3 ശതമാനവുമാണ് സംസ്ഥാനത്തെ നിരക്ക്. കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ 826 ആയിരുന്നു സംസ്ഥാനത്തിന്റെ സ്‌കോര്‍ ഇത് ഇപ്രാവശ്യം 862 ആയി ഉയർന്നു.

അഭിപ്രായം രേഖപ്പെടുത്തു