മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് ഇരുവരും ഒന്നിച്ചു ; പ്രണയിച്ച് കൊതി തീരും മുൻപ് നന്ദകിഷോറിനെ തനിച്ചാക്കി നൈമ യാത്രയായി

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയതായിരുന്നു വ്യത്യസ്ത മതവിഭാഗത്തിൽപെട്ട നന്ദ കിഷോറും നൈമയും തമ്മിലുള്ള പ്രണയം. എന്നാൽ സ്വന്തം വീട്ടുകാരുടെ എതിർപ്പുകളെ വകവെയ്ക്കാതെ നൈമ നന്ദ കിഷോറിനൊപ്പം ജീവിക്കാനായി ഇറങ്ങി പുറപ്പെട്ടു. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവരുടെ ജീവിതത്തിൽ. എന്നാൽ അതെല്ലാം തട്ടി തെറുപ്പിച്ചത് നിമിഷ നേരം കൊണ്ടാണ്. ചാവക്കാട് മണത്തല ക്ഷേത്രത്തിന്റെ അടുത്തുവെച്ച് ടോറസ് ലോറിയുടെ അടിയിൽ പെടുകയായിരുന്നു നൈമ സഞ്ചരിച്ച സ്കൂട്ടർ. ആ അപകടം നൈമയുടെ ജീവൻ കവർന്നെടുത്തു.

തെക്കേ പുന്നയൂർ പള്ളിക്ക് വടക്കായി കരിപ്പോട്ടയിൽ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായിരുന്നു മരിച്ച നൈമ. നൈമയും നന്ദ കിഷോറും തമ്മിലുള്ള പ്രണയം വീട്ടുകാർ എതിർതിരുന്നു. തുടർന്ന് ഇരുവരും ഹൈന്ദവ ആചാര പ്രകാരം വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് ഇരുവർക്കും ഒരുപാട് ഭീഷണികളും പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടായി. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചു. തുടർന്ന് സമൂഹ മാധ്യമങ്ങളിലും മത മൗലിക വാദികളുടെ കുത്തുവാക്കുകൾ ഏറ്റുവാങ്ങേണ്ടി വന്നു. എന്നിട്ടും ഇരുവരും തളരാതെ മുന്നോട്ട് പോയി.

കഴിഞ്ഞ ദിവസം വടക്കേക്കാടുള്ള ബാങ്കിലേക്ക് നൈമയുടെ സ്കൂട്ടറിൽ പോകുമ്പോൾ ഇട റോഡിലൂടെ കടന്നു വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് നാട്ടുകാർ നൈമയെ ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നന്ദ കിഷോറിന്റെ വീട്ടിലാണ് സാംസ്‌കരിച്ചത്.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടികാട്ടി അന്വേഷണം നടത്തിയിരുന്നു. എന്നാൽ സ്കൂട്ടറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നു കണ്ടെത്തുകയായിരുന്നു. ഇരു വിഭാഗത്തിൽ പെട്ട മതത്തിൽ നിന്നും ഇരുവരും കല്യാണം കഴിച്ചതിനാൽ മരണത്തിൽ ദുരൂഹതയുണ്ടോയെന്നുള്ള സംശയം ഉടലെടുത്തിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു