മലയാളികൾക്ക് ജനതാ കർഫ്യൂ മനസിലായിട്ടില്ല: ഹർത്താലാണെന്നു പറഞ്ഞാൽ മദ്യം ശേഖരിച്ചു വെയ്ക്കുമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂമിനെ കുറിച്ചു മലയാളികൾക്ക് മനസിലായിട്ടില്ലെന്നു തോന്നുന്നെന്ന് പരിഹസിച്ചു കൊണ്ട് റസൂൽ പൂക്കുട്ടി. ഞായറാഴ്ച ഹർത്താൽ ആണെന്ന് പറഞ്ഞാൽ ആവശ്യത്തിനുള്ള മദ്യം ശേഖരിച്ച് വെക്കുമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ ആഹ്വാനത്തിന് പിന്തുണ നൽകികൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാർച്ച്‌ 22 ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപതു മണിവരെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് പ്രാധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചത്.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി രാജ്യത്തെ നിരവധി പ്രമുഖരും സിനിമാ കായിക രംഗത്തുള്ളവരും എത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ചിലർ ജനത കർഫ്യൂവിനെ പരിഹസിച്ചും പ്രധാനമന്ത്രിയെ അപമാനിച്ചും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് അടക്കമുള്ളവർ പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു. എന്നാൽ പിന്തുണയുമായി എത്തിയ പ്രമുഖർ നിരവധിയാണ്. ശശി തരൂർ, ശബാന ആസ്മി, തുടങ്ങിയ നിരവധി ആളുകൾ ജനത കർഫ്യൂവിനു പിന്തുണ അറിയിച്ചിട്ടുണ്ട്.