Thursday, April 25, 2024
-Advertisements-
KERALA NEWSനിപയും പ്രളയവും കല്യാണം മുടക്കി എല്ലാം കഴിഞ്ഞ് ഇപ്പോൾ കല്യാണം മുടക്കാൻ എത്തിയത് കൊറോണ വൈറസ്

നിപയും പ്രളയവും കല്യാണം മുടക്കി എല്ലാം കഴിഞ്ഞ് ഇപ്പോൾ കല്യാണം മുടക്കാൻ എത്തിയത് കൊറോണ വൈറസ്

chanakya news
-Advertisements-

കോഴിക്കോട്​: സാധാരണ കല്യാണം മുടക്കികൾ ചില നാടുകളിൽ കാണുമെങ്കിലും പ്രേമിന്റെയും സാന്ദ്രയുടെയും കല്ല്യാണം മുടക്കിയത് നാട്ടിലെ കല്ല്യാണം മുടക്കികളല്ല പകരം കേരളത്തിൽ ഉണ്ടായ ദുരന്തങ്ങളാണ് ആദ്യം നിപ വൈറസ് കല്യാണം മുടക്കിയുടെ വേഷത്തിലെത്തിയപ്പോൾ രണ്ടാം തവണ പ്രളയത്തിന്റെ രൂപത്തിലായിരുന്നു കല്ല്യാണം മുടക്കിയുടെ വരവ് അവിടം കൊണ്ട് തീർന്നില്ല മൂന്നാമതും കല്ല്യാണം മുടക്കി കൃത്യ സമയത്ത് തന്നെ എത്തി ഇത്തവണ കൊറോണ വൈറസിന്റെ രൂപത്തിലാണ് എന്ന് മാത്രം.

കോഴിക്കോട് എറിഞ്ഞിപ്പാലത്തെ പ്രേമിനും സാന്ദ്രയ്ക്കുമാണ് ഈയൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. 2018 മെയ് മാസത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം എന്നാൽ നിപ വൈറസ് ഭീതി പടർത്തിയതോടെ വിവാഹം മുടങ്ങി. അതിനിടയിൽ അമ്മാവൻ മരണപെടുകയും വിവാഹം 2019 ൽ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിനുള്ള സമയം ആയതോടെ കേരളം അന്നേ വരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ അകപ്പെട്ടു അതിൽ പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹ സ്വപനങ്ങളും ഒഴുകിപോയി.

പ്രളയം ദുരിതം വിതച്ച് നീങ്ങിയപ്പോൾ പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹവും മാറ്റി വെച്ചു. 2020 മാർച്ച് 21,22 തീയതികളിലേക്ക് മാറ്റി വച്ച വിവാഹം വീണ്ടും മുടങ്ങിയ ഞെട്ടലിലാണ് പ്രേമും സാന്ദ്രയും. ഇത്തവണ കല്ല്യാണം മുടക്കിയായി എത്തിയത് കൊറോണ വൈറസും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല എന്നതാണ് മറ്റൊരു സത്യം. രണ്ടായിരത്തിലാധീകം ആളുകൾക്ക് ക്ഷണക്കത്തൊക്കെ നൽകി വിവാഹത്തിന് തൊട്ട് അടുത്തെത്തിയപ്പോഴേക്കും കേരളത്തിൽ മറ്റൊരു ദുരന്തം കൂടി എത്തിയിരിക്കുകയാണ്. കുടുംബത്തിലെ ആദ്യ കല്ല്യാണം ആഘോഷമാക്കി മാറ്റാൻ കാത്തിരുന്ന കുടുംബത്തിന് വീണ്ടും നിരാശ. ഇത്രയും കാലം കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാൻ തയ്യാറാണെന്നാണ് സാന്ദ്രയും പ്രേമും പറയുന്നത്. ഈ വർഷം സെപ്റ്റംബറിൽ കല്ല്യാണം നടത്താനാണ് ഇനിയുള്ള തീരുമാനം

-Advertisements-