കോവിഡ് 19: രോഗിക്കെതിരെ പോലീസ് കേസെടുത്തു

കൊറോണ വൈറസ് പടരാനിടയാക്കിയ സംഭവത്തിൽ കാസർഗോഡ് കുഡ്‌ലു സ്വദേശിയ്ക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ വിദേശത്തു നിന്നു വന്നശേഷം നിരവധി ആളുകളെ സന്ദർശിച്ചതായും അഞ്ചു പേർക്ക് കൊറോണ വൈറസ് പിടിപെടുകയും ചെയ്ത സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഗൾഫിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം മലപ്പുറത്ത് താമസിക്കുകയും ശേഷം ട്രെയിൻ മാർഗം കോഴിക്കോട് നിന്നും കാസർഗോഡ് പോയതായും കണ്ടെത്തി. തുടർന്ന് പല സ്ഥലങ്ങളിൽ പോവുകയും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തുകയും പൊതുചടങ്ങുകളിൽ പങ്കെടുത്തതായും കണ്ടെത്തി.

കല്യാണം, കായികമത്സരങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയയിടങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. കൂടാതെ രണ്ട് എം എൽ എമാരെയും കണ്ടിരുന്നു. ഒരാളെ കെട്ടിപ്പിടിക്കുകയും ഒരാൾക്ക് കൈകൊടുക്കുകയും ചെയ്തതായും പറയുന്നുണ്ട് ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.