(WATCH VIDEO) പ്രാധാനമന്ത്രി പറഞ്ഞാൽ പിന്നെ കേൾക്കണ്ടേ; ടിക് ടോക്കിലും തരംഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനം

കൊറോണ വൈറസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കർഫ്യൂമിന് പിന്തുണ നൽകികൊണ്ടുള്ള അമ്മയുടെയും മോളുടെയും ടിക് ടോക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ മകളുടെ കൂട്ടുകാരിയായ തീർത്ഥയുടെ പിറന്നാളിന് ഗിഫ്റ്റ് വാങ്ങാൻ പോകുന്ന മോളോട് ഇന്ന് ജനതാ കർഫ്യൂമല്ലേ പിന്നെന്തിനു പുറത്തു പോകുന്നുവെന്നുള്ള ചോദ്യത്തിന് മോളുടെ മറുപടിയിങ്ങനെയാണ്, ഒരു ദിവസം വീട്ടിലിരുന്നാൽ കൊറോണ പേടിച്ചു നാടുവിടുമോ അമ്മേയെന്നാണ്. അപ്പോൾ അമ്മ നൽകുന്ന മറുപടിയിങ്ങനെയാണ്.

ഒരു ദിവസം കൊണ്ട് കൊറോണ പേടിച്ചു നാട് വിടില്ലായിരിക്കാം, പക്ഷെ നമ്മുടെ രാജ്യം ഇപ്പോൾ കൊറോണയുടെ സെക്കന്റ്‌ സ്റ്റേജിലാണ്. പലരാജ്യങ്ങളിലും കൊറോണ ബാധിച്ചു ആളുകൾക്ക് പുറത്തു പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, അപ്പോൾ അതിന്റെ ഭാഗമായി നാളെ അങ്ങനെ ഉണ്ടാകാതെയിരിക്കാനുള്ള മുന്കരുതലിന്റെ ഭാഗമാണ് ജനതാ കർഫ്യൂ എന്നാണ് അമ്മയുടെ മറുപടി. തുടർന്ന് മോളു പറയുന്നുത് എങ്കിൽ ശരിയമ്മേ ഞാൻ നമ്മുടെ പ്രധാനമന്ത്രി പറയുന്നത് കേൾക്കാൻ തയ്യാറാണ് നമ്മുടെ നാടിനു വേണ്ടിയല്ലേ അമ്മേയെന്നാണ്. വീഡിയോ കാണാം

അഭിപ്രായം രേഖപ്പെടുത്തു