“ജസ്റ്റ്‌ റിമംബർ ദാറ്റ്‌” രോഗലക്ഷണമുള്ളവർ ഉടൻ ചികിത്സ തേടണമെന്നുള്ള മുന്നറിയിപ്പുമായി സുരേഷ് ഗോപി

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രോഗ ലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സ തേടണമെന്നുള്ള മുന്നറിയിപ്പുമായി സിനിമാതാരവും എംപിയുമായ സുരേഷ് ഗോപി. ജസ്റ്റ്‌ റിമംബർ ദാറ്റ്‌ എന്നുള്ള സുരേഷ് ഗോപിയുടെ സിനിമയിലെ ഡയലോഗ് ഉൾപ്പെടുത്തി കൊണ്ടാണ് താരം ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ ബ്രേക്ക്‌ ദി ചെയിൻ, ജനതാ കർഫ്യൂ തുടങ്ങിയ ടാഗുകളും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 15 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. കാസർഗോഡ് അഞ്ച്, കണ്ണൂർ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് ഇങ്ങനെയാണ് കണക്കുകൾ. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 64 ആയി ഉയർന്നു.