കൊറോണ വൈറസ് ; നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണവും മരുന്നുമായി സേവാഭാരതി

ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനവുമായി സേവാഭാരതിയെ ജനങ്ങൾ കണ്ടിട്ടുണ്ട് പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട പത്തിലേറെ സേവാഭാരതി പ്രവർത്തകരാണ് മരണപ്പെട്ടത്. കേരളം വീണ്ടുമൊരു ദുരന്ത മുഖത്ത് നിൽക്കുന്ന സാഹചര്യത്തിൽ സേവാഭാരതി അവരുടെ സേവാ പ്രവർത്തനവുമായി ജനങ്ങൾക്കിടയിൽ ഇറങ്ങിയിരിക്കുകയാണ്.

കൊറോണ വൈറസ് നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന തിരക്കിലാണ് ഇപ്പോൾ സേവാഭാരതി പ്രവർത്തകർ. ആവിശ്യമുള്ളവർക്ക് സേവാഭാരതിയുടെ നമ്പറിൽ വിളിച്ചാൽ ഭക്ഷണവും അവശ്യ സാധനവും മരുന്നും അവർ വീട്ടിലെത്തിക്കും.