കൊറോണ വൈറസ് ; ജില്ലകൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശം ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധിച്ച 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു കേരളത്തിലെ ഏഴു ജില്ലകൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചു
എന്നാൽ ഇക്കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് കേരളം വ്യക്തമാക്കി. കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നിയന്ത്രണം മതിയെന്ന നിലപാടിലാണ് സർക്കാർ എന്നാൽ കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്രസർക്കാർ കൊറോണ വൈറസ് ബാധിച്ച എല്ലാ ജില്ലകളും അടച്ചിടാൻ നിർദേശം നൽകിയ സാഹചര്യത്തിലാണ് സമസ്ഥാന സർക്കാർ ഇന്ന് യോഗം ചേരുന്നത്. നിലവിലെ സാഹചര്യം തുടരണോ എല്ലാ ജില്ലകളിലും കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കണോ എന്നുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.