എന്താണ് ലോക് ഡൗൺ ? ലോക് ഡൗൺ നിലവിൽ വന്നാൽ ജനങ്ങൾക്ക് ലഭിക്കുന്ന അവശ്യ സാധനങ്ങളും സർവീസുകളും എന്തൊക്കെ ?

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ മുംബൈ പോലുള്ള വലിയ ജനസാന്ദ്രത കൂടിയ നഗരങ്ങൾ ലോക് ഡൗൺ ചെയ്തിരിക്കുകയാണ്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ ഏത് നിമിഷവും കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചെക്കാം. എന്നാൽ പലർക്കും ലോക് ഡൗൺ എന്താണെന്ന് വ്യക്തമായി അറിയില്ല.

ലോക് ഡൗൺ ചെയ്യുക എന്നാൽ ഒരു സ്ഥലത്തു നിന്ന് ജനങ്ങൾ പുറത്ത് പോകുന്നത് തടയുന്നു,പ്രത്യേക സാഹചര്യങ്ങളിൽ എടുക്കുന്ന അടിയന്തിര പെരുമാറ്റ ചാട്ടമാണ് ലോക് ഡൗൺ. നിങ്ങൾ നിലവിൽ എവിടെയാണോ അവിടെ തന്നെ തുടരുക എന്ന നിർദേശം നൽകുകയാണ് ലോക് ഡൗണിലെ ചെയ്യുന്നത്. ലോക് ഡൗൺ പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഒരാൾക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ അനുമതിയുണ്ടാവില്ല.

ലോക് ഡൗൺ പ്രഖ്യാപിച്ച് കഴിഞ്ഞാൽ എല്ലാം സർക്കാരിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും ആവിശ്യ സർവീസുകൾക്ക് ലോക് ഡൗൺ ബാധകമായിരിക്കില്ല. ആരോഗ്യ മേഖലയുമായി ബന്ധപെട്ടവയെ ലോക് ഡൗൺ ബാധിക്കില്ല, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയെയും ലോക് ഡൗൺ ബാധിക്കില്ല. അവശ്യ സർവീസുകൾ അല്ലാത്തവയെ പൂർണമായും ലോക് ഡൗൺ പ്രഖ്യാപിച്ച് കഴിഞ്ഞാൽ നിർത്തലാക്കും.

സാധാരണ ഗതിയിൽ ഇവയൊക്കെയാണ് അവശ്യ സര്‍വ്വീസുകള്‍ : ഭക്ഷ്യവസ്തുക്കള്‍, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം. ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ,ആരോഗ്യ കേന്ദ്രങ്ങൾ,ബാങ്കുകൾ,എടിഎം,മരുന്ന്,ഫാർമസി,ടെലികോം,ഇൻഷുറൻസ്,പോസ്റ്റ് ഓഫീസ്, എന്നിവയുടെ പ്രവർത്തങ്ങൾ ലോക് ഡൗൺ തടസപ്പെടുത്തില്ല.

ലോക് ഡൗൺ നിലവിൽ വന്നാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം കമ്പനികൾ സ്വീകരിക്കണം, കുറച്ച് ജോലിക്കാരെ വച്ച് സ്ഥാപനം പ്രവർത്തിപ്പിക്കണം, ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചാൽ ഒരുമാസം തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു