കോവിഡ് 19: ബിവറേജിന്‌ മുന്നിൽ തടിച്ചു കൂടിയവർക്ക് നേരെ ലാത്തിച്ചാർജ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ വകവെയ്ക്കാതെ ബിവറേജസ് ഔട്ട്‌ലറ്റിന് മുന്നിൽ തടിച്ചു കൂടിയവർക്ക് നേരെ പോലീസ് ലാത്തിചാർജ്. കോഴിക്കോടാണ് സംഭവം നടന്നത്. ഒരു കടയിൽ അഞ്ച് പേരിൽ കൂടുതൽ കൂടരുതാനാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവ് എന്നാൽ ബീവറേജസ്സിനു മുന്നിൽ ഇരുന്നൂറിൽ അധികം ആളുകളാണ് തടിച്ചു കൂടിയത്.

ഇതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പോലും വകവെയ്ക്കാതെയാണ് ആളുകൾ മദ്യഷോപ്പുകൾക്ക് മുന്നിൽ കൂടുന്നത്. കൂടാതെ സംസ്ഥാനത്ത് പൊതു പരിപാടികൾക്കും ആളുകൾ കൂടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.