കൊല്ലം: കൊല്ലം ആശ്രാമത്ത് കൊറോണ വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി. ജീവനക്കാരെയും നഴ്സുമാരെയും ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തു.
ഇയാൾ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് അധികൃതർ പറഞ്ഞു. ഇക്കാര്യം മറച്ചു വെച്ചാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിയതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റു.
അഭിപ്രായം രേഖപ്പെടുത്തു