കാസർഗോഡ് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു 2500 പേർ നിരീക്ഷണത്തിൽ

കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2500 ഓളം പേര്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 179 പേരുടെ പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. കൂടാതെ 81 പേരുടെ സാമ്ബിള്‍ കൂടി അയച്ചിട്ടുണ്ട്. ഇതിനോടകം തന്നെ കാസർഗോഡ് 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കാസർഗോഡ് രോഗം ബാധിച്ചവരിൽ കൂടുതലും ദുബായില്‍ നിന്ന് വന്നവരാണ്. രോഗം കണ്ടെത്തിയവരെ കൂടാതെ അവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗം ബാധിക്കുന്ന സാഹചര്യമാണ് കാസർഗോഡ് നിലവിൽ ഉള്ളത് കൂടുതൽ പേരിലേക്ക് രോഗം പടർന്നിരിക്കാൻ സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രതയിലാണ് അധികൃതർ.

അഭിപ്രായം രേഖപ്പെടുത്തു