രണ്ടു മാസത്തേക്കുള്ള ആഹാര സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി: ആശങ്ക വേണ്ട

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. രണ്ട് മാസത്തേക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങൾ സംസ്ഥാനത്തു സ്റ്റോക് ചെയ്തിട്ടുണ്ടെന്നു നസ്രുദീൻ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്തു കച്ചവടക്കാരും സംഘടനയും വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനത്തു നിന്നും വേണ്ടുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ആവശ്യ സാധങ്ങൾക്ക് മാത്രം ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന് മാത്രമാണ് ഈ അവസരത്തിൽ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.