പുറത്തു കറങ്ങി നടന്ന മൂന്നു പ്രവാസികളെ പോലീസ് പൊക്കി കേസെടുത്തു

ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം കറങ്ങി നടന്ന മൂന്ന് പ്രവാസികളെ പോലീസ് പിടികൂടി. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കാത്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. കണ്ണൂർ സ്വദേശിയുടെ പേരിലാണ് സംഭവത്തിൽ കേസെടുത്തത്. പേടയെങ്ങോട് ഒരു കടയുടെ അടുത്ത് ഇരിക്കുന്നത് അറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

മറ്റൊരാളെ പയ്യന്നൂർ ബസ്റ്റാന്റ് പരിസരത്തു വെച്ചും പിടികൂടുകയായിരുന്നു. അനാവശ്യമായി ഇത്തരത്തിൽ കറങ്ങി നടന്ന എട്ടു പേർക്കെതിരെ കണ്ണൂരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങളെ അവഗണിച്ചു കൊണ്ട് ഇത്തരത്തിൽ കറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടിഎടുക്കാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.