ചായകിട്ടിയില്ല, ഐസുലേഷനിൽ കഴിഞ്ഞയാൾ നഴ്‌സിനെ മർദിച്ചു

തിരുവനന്തപുരം:കൊറോണ രോഗിയ്ക്ക് ചായ ലഭിക്കാൻ വൈകിയതിനെ തുടർന്ന് നഴ്‌സിനെ മർദിച്ചു. കഴിഞ്ഞ ദിവസം മസ്കറ്റിൽ നിന്നും എത്തിയ ഇയാൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഐസുലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ചായ കിട്ടാൻ വൈകിയെന്ന കാരണം കാണിച്ചു നഴ്‌സിനെ മര്ദിക്കുകയായിരുന്നു.

കറങ്ങി നടന്നിരുന്ന ഇയാളെ നാട്ടുകാരുടെ നിർദേശ പ്രകാരമാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചായ വേണമെന്ന് നേഴ്സിനോട് ഇയാൾ പറയുകയും തുടർന്ന് നേഴ്സ് വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്താൻ വൈകിയെന്ന കാരണം കാണിച്ചു ഇയാൾ ക്ഷുഭിതനാവുക ആയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു