കൊട്ടാരക്കരയിൽ പോലീസുകാരൻ നിയമം ലംഘിച്ചു ആളെ കൂട്ടി വിവാഹം നടത്തി

കൊല്ലം: സംസ്ഥാനത്തു കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാരും ആരോഗ്യ വകുപ്പും കനത്ത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അതിനെ ലംഘിച്ചു കൊണ്ട് പോലീസുകാരന്റെ വീട്ടിൽ ആളുകളെ കൂട്ടി വിവാഹം. നിലവിലെ സാഹചര്യം കണക്കിലെടുത്തു ഓഡിറ്റോറിയം ഒഴിവാക്കിയ ശേഷം വീട്ടിൽ വെച്ച് വിവാഹം നടത്തുകയായിരുന്നു. എന്നാൽ വീട്ടിൽ വലിയ രീതിയിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നതായാണ് പറയുന്നത്. പോലീസുകാരന്റെ മകളുടെ വിവാഹമായിരുന്നു നടന്നത്. ഇവർക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ ലംഘിച്ചാൽ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റൂറൽ എസ് പി ഹരിശങ്കർ അറിയിച്ചു.