സർക്കാർ നിർദേശങ്ങൾ പാലിക്കാതെ ശവസംസ്കാര ചടങ്ങിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചു: വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട: സർക്കാരിന്റെ നിർദേശങ്ങളെ അവഗണിച്ചു കൊണ്ട് ശവസംസ്കാര ചടങ്ങിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച സംഭവത്തിൽ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. തുവയൂർ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി രജി യോഹന്നാന് എതിരെയാണ് നടപടി എടുത്തത്. ഇയാളെ കൂടാതെ സെന്റ് പീറ്റേഴ്‌സ് പള്ളി ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മൂന്നു പേരെയും ജാമ്യത്തിൽ വിട്ടയച്ചു.

വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് പൊതു പടിപടികളോ ആരാധനാലയങ്ങളിലെ ചടങ്ങുകളോ ഒന്നും തന്നെ ആളുകളെ കൂട്ടി നടത്താൻ പാടില്ലെന്നുള്ള നിർദേശമുണ്ട്. അത്തരത്തിൽ കാര്യങ്ങൾ നടത്തുന്നവർക്കെതിരെ സർക്കാരും പോലീസും നടപടിയെടുക്കുകയും ചെയ്യും.

അഭിപ്രായം രേഖപ്പെടുത്തു