അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

സംസ്ഥാനത്ത് കൊറോണ വൈറസ് കട്ടക്കിലെടുത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടും ആളുകൾ നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു.സർക്കാർ നിർദേശം അവഗണിച്ചു നിരവധി പേരാണ് അനാവശ്യമായി നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു യുവാവ് നുണ പറയുകയും പോലീസ് അത് കയ്യോടെ പിടി കൂട്ടുകയും ചെയ്തു.

സ്വന്തം വാഹനവുമായി പുറത്തിറങ്ങുന്നവർ സത്യവാങ് മൂലം തയാറാക്കി നൽകണം എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അത്തരത്തിൽ സത്യവാങ് മൊലവുമായി വന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവം ഇങ്ങനെ തിരുവനന്തപുരത്ത് നിന്നും താമരക്കുളത്തേക്ക് ഓട്ടോ റിക്ഷയിൽ പോകുന്ന യുവാവിനെ പോലീസ് തടഞ്ഞ് ചോദ്യം ചെയ്തു.

എവിടെ പോകുന്നു എന്ന ചോദ്യത്തിന് യുവാവ് സത്യവാങ്ങ് മൂലം നൽകിയത് അളിയൻ മരിച്ചു എന്നും അങ്ങോട്ട് പോകുകയാണ് എന്നുമാണ്. സംശയം തോന്നിയ പോലീസ് അളിയന്റെ നമ്പർ വാങ്ങി ഫോൺ വിളിച്ചു അന്വേഷിച്ചപ്പോഴാണ് നുണയാണെന്ന് പൊലീസിന് ബോധ്യമായത്. ഫോൺ വിളിച്ചപ്പോൾ മരിച്ച അളിയൻ തന്നെ ഫോൺ എടുക്കുകയും ചെയ്തതോടെ പോലീസ് ഇയാൾക്കെതിരെ കേസെടുത്ത.