സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കുമെന്ന് ശശികല ടീച്ചർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർമ്മിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ പറഞ്ഞു. നൂൽ ഇല്ലാത്ത തയ്യിൽ മെഷീനിൽ ശശികല ടീച്ചർ മാസ്ക് തയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നിരവധി ആളുകൾ വ്യാജ പ്രചരണം നടത്തിയത്. തുടർന്ന് യഥാർത്ഥ ചിത്രങ്ങളുമായി നിരവധി പേർ എത്തിയതോടെ വ്യാജപ്രചാരങ്ങൾ പൊളിയുകയായിരുന്നു.

ടീച്ചറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവർക്കെതിരെ കേസു കൊടുക്കാൻ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ Link അഥവാ സ്ക്രീൻ ഷോട്ട് ഇവ ഒന്നു നൽകി സഹായിക്കണം.