നിരത്തിലിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥർക്കും പോലീസിന്റെ ലാത്തി അടി ; നഗരസഭാ ചെയർപേഴ്‌സൺ ഓടി രക്ഷപെട്ടു

കൊ​ണ്ടോ​ട്ടി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പോലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. നിരത്തിൽ ഇറങ്ങുന്നവരെ കണ്ണും പൂട്ടി അടിച്ച് ഓടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണുന്നത് എന്നാൽ ഇന്ന് കേരളാ പൊലീസിന് വലിയൊരു അബദ്ധം സംഭവിച്ചു. കടകളിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്കാണ് പോലീസിന്റെ മർദ്ദനമേറ്റത്. കൂട്ടം കൂടി നിന്ന നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി വന്ന പോലീസ് ഒന്നും തിരക്കാതെ മർദ്ധിക്കുകയായിരുന്നു.

കൊ​ണ്ടോ​ട്ടി മു​ണ്ട​പ്പ​ലം പെ​ട്രോ​ള്‍ പ​മ്ബി​ന് സ​മീ​പ​ത്തെ കസൂപ്പർമാർക്കറ്റിൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് മർദിച്ചത് . പച്ചക്കറികൾക്കുൾപ്പെടെ കൊറോണ വൈറസിന്റെ സാഹചര്യത്തിൽ അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയിൽ അന്വേഷിക്കാൻ എത്തിയ നഗരസഭാ ചെർപേഴ്‌സൺ അടക്കമുള്ളവർക്കാണ് പോലീസിന്റെ മർദ്ദനമേറ്റത്. ലാത്തി അടി ഏൽക്കാതെ നഗരസഭാ അധ്യക്ഷ ഓടി രക്ഷപെട്ടു.

അഭിപ്രായം രേഖപ്പെടുത്തു